നിനക്ക് ദീപാവലി ആശംസിക്കാന്‍
ഒരു ചിത്രം തിരയുന്നു.
ഇരുളില്‍ തെളിഞ്ഞുകത്തുന്ന ഒരു നിറദീപം
കണ്ണിമയ്ക്കാതെ അതില്‍ തന്നെ നോക്കിയിരുന്നാല്‍
ഇരുട്ടിനെ തുളയ്ക്കുന്ന വെളിച്ചമോ
വെളിച്ചത്തെ വിഴുങ്ങങ്ങാന്‍ വെമ്പുന്ന
ഇരുട്ടോ എന്ന് വിസ്മയം.
ഒരുമാത്ര നോക്കി നിനക്ക് നിര്‍ത്താം
അല്ലെങ്കില്‍ കണ്മിഴിച്ച് ഏറെനേരം നോക്കിയിരിക്കാം
എന്തായാലും നിനക്ക് ഹൃദ്യമായ ആശംസകള്‍ നേരുന്നു.
0 comments:
Post a Comment