അഴിയുക ഒരേ സമയത്താവും.
മുറുക്കാൻ ചുവക്കുന്നതിനൊപ്പം കഥകൾ മുറുകും
നീട്ടിയും കുറുകിയും തുപ്പി,
മുറുക്കിച്ചുവന്ന കഥകൾ മുറ്റത്ത് പരന്ന് കിടന്നു.
വെയിലേറ്റ് മങ്ങി,മഴയിൽ ഒലിച്ചുപോയി
എങ്കിലും ബാക്കിയായ ചുവപ്പിന്റെ
മങ്ങിയ പാടുകൾ കാണിച്ച്
വീമ്പിളക്കാറുണ്ട് ഞങ്ങൾ
മുത്തശ്ശിയേയും മുറുക്കലിനേയും
ചുവപ്പിനേയും കുറിച്ച്-
പൊങ്ങച്ചം ഒട്ടും കുറയാതെ തന്നെ.
എങ്കിലും ബാക്കിയായ ചുവപ്പിന്റെ
മങ്ങിയ പാടുകൾ കാണിച്ച്
വീമ്പിളക്കാറുണ്ട് ഞങ്ങൾ
മുത്തശ്ശിയേയും മുറുക്കലിനേയും
ചുവപ്പിനേയും കുറിച്ച്-
പൊങ്ങച്ചം ഒട്ടും കുറയാതെ തന്നെ.
1 comments:
ന്റെപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു...നന്നായിട്ടുണ്ട് സുധീര്‍..പഴമയുടെ വീരവാദങ്ങള്‍ അല്ലാതെ നമ്മള്‍ ഒന്നും ചെയ്യുന്നില്ല...സത്യം!!
Saheer Doha
Post a Comment