Sunday, March 2, 2008

ചില ഘടികാര ചിന്തകൾ

ചിലപ്പോൾ ആമയേയും
മുയലിനേയും ഓർമ്മ വരും.

കിളിരമുള്ളവന്‌ ആമയുടെ വാശി
ആദ്യമോടിയെത്തി മുയലിനെ
തറപറ്റിക്കാമെന്ന് ആവേശം
കുറിയവന്‌ മുയലിന്റെ അഹങ്കാരം
പതിയെ നിരങ്ങി നീങ്ങി,
ഇടയ്ക്ക്‌ വിശ്രമിച്ച്‌,ആമയെ
അവസാനം പിന്തള്ളാമെന്ന് വ്യാമോഹം.

എങ്കിലും ഒരേ വൃത്തത്തിൽ
ഓടിയെത്തി തിരിഞ്ഞു നോക്കുമ്പോൾ
‍ആരു മുമ്പിൽ
ആരു പിന്നിലെന്ന സംശയം,
പിന്നെയുമിരുവരും
മത്സരം തുടരും
നിർത്താതെ...

വേറെയും ചിലരുണ്ട്‌,
ജീവനറ്റവർ
അവർ അങ്ങുമിങ്ങും തെന്നി
ഒരിടത്തു തന്നെ നിന്നു
വിറയ്ക്കുന്നത്‌,
മറ്റുള്ളവരോടൊപ്പമെത്താൻ
കഴിയാത്ത വ്യഥയിലാവാം.

4 comments:

സുധീര്‍ (Sudheer) said...

INJI PENNI-ന്റെ ഒരു മണിക്കൂര്‍ എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്.

വല്യമ്മായി said...

ഭൂതത്തില്‍ നിന്ന് ഭാവിയിലേക്ക് ചാഞ്ചാടി വര്‍ത്തമാനത്തില്‍ ജീവിക്കാത്ത പെന്‍ഡുലമോ

ജ്യോനവന്‍ said...

പേരുകള്‍ ഒന്നായതു യാദൃച്ഛികം.
എന്നിലും അതു കൗതുകമുണര്‍ത്തി.
മൗലികമായ ഇതിലെ സുന്ദരകാഴ്ച്ചകള്‍
ശരിക്കും ആസ്വദിച്ചു. .

മേഘമല്‍ഹാര്‍ said...

സുധീരേ,
(എന്റെ പേരും സുധീർ എന്നാണ്‌. )
ആരുടെയും ഒപ്പമെത്തണമെന്നില്ലാതെയും ജീവിക്കാമല്ലോ.നമുക്ക്‌ നമ്മളുടേതായ ഇടങ്ങൾ ഉണ്ടാകാമല്ലോ. എല്ലം ഒരു മത്സരമാക്കണോ.