പ്രണയത്തിന്റെ ഒന്നാം പിറന്നാളിന്
ആശംസകളുടെ അകമ്പടിയില്ല,
കാതടപ്പിക്കുന്ന സംഗീതമില്ല.
മദ്യത്തിന്റെ ലഹരിയില്ല,
കീറിമുറിക്കാൻ മധുരമില്ല.
ഊതിവീർപ്പിച്ച ബലൂണുകളില്ല,
പൊള്ളയായ വാക്കുകളും.
പ്രണയത്തിന്റെ ഒന്നാം പിറന്നാളിന്
കവിതയുടെ പൂത്തിരി വെട്ടം
നിലാവിന്റെ കുളിർമ്മ
മഴയുടെ നേർത്ത സംഗീതം
പ്രണയിനിയുടെ അടക്കിപ്പിടിച്ച തേങ്ങലും.
5 comments:
അയ്യോ.. എന്തിനാണു പ്രണയത്തിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രണയിനിയെ കരയിക്കുന്നത്?
അങിനെ ഞാനായിട്ടു കരയിച്ചതല്ല സുഹ്രുത്തേ...
ഒരു പക്ഷേ ആ കരച്ചിലായിരിക്കാം പ്രണയതിന്റെ തീവ്രത കൂട്ടുന്നത്..
പ്രണയത്തിന്റെ ഒന്നാം പിറന്നാളിന്
കവിതയുടെ പൂത്തിരി വെട്ടം
നിലാവിന്റെ കുളിര്‍മ്മ
മഴയുടെ നേര്‍ത്ത സംഗീതം
പ്രണയിനിയുടെ അടക്കിപ്പിടിച്ച തേങ്ങലും.
മനസില്‍ പേരറിയാത്ത ഒരു വികാരം...!
എത്ര ഹൃദ്യമായി ഇത് പകര്‍ത്തിയിരിക്കുന്നു..!!
thank you prasanth
നന്നായിരിക്കുന്നു വരികള്‍.
-സുല്‍
Post a Comment