Thursday, December 27, 2007

കിനാവിന്റെ ഭാഷ്യം.

സ്വപ്നങ്ങൾ തേനൂറുന്ന കവിതകളായിരുന്നു
വൃത്തവും അലങ്കാരവും ഒന്നുമില്ലെങ്കിലും
ഉണരുന്നേരം കിളി കൂടൊഴിയുന്നതു പോലെ
മനസ്സു വിട്ടു പറന്നിരുന്നെങ്കിലും
അവരെന്റെ ഇഷ്ട തോഴരായിരുന്നു.
അവരോടൊപ്പം ഞാനും യാത്ര ചെയ്തു
ദിശയറിയാത്ത രാത്രി യാത്രകൾ

സ്വപ്നങ്ങൾ ഒരു ഘോഷയാത്രയായി
ഇന്നെന്നെ കടന്നു പോകുന്നു.
ആരവങ്ങളും കാതോർത്ത്
ഒപ്പം നടക്കാനാവാത്തവന്റെ മൌഢ്യവുമായി
ഞാൻ ഇവിടെ വഴിയോരത്തെ വെറും കാഴ്ച്ചക്കാരൻ.

2 comments:

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

ബ്ലോഗുലോകത്തേക്ക് സ്വാഗതം സുഹൃത്തെ.
കവിതകള്‍ നന്നായിട്ടുണ്ട്. Post a comment എന്ന option കണ്ടില്ല. Word verification അസൌകര്യമാണ്. അതില്ലാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. പതുക്കെ പതുക്കെ ബ്ലോഗിങ്ങിന്റെ വഴികള്‍ പിടി കിട്ടിക്കഴിയുമ്പോള്‍ എല്ലാം നേരെയാകും. ആശംകളോടെ

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

"ആശംസകളോടെ" എന്നു തിരുത്തി വായിക്കാനപേക്ഷ